Posted On
date_range Updated On
date_range ഇടിച്ചിട്ട വാഹനത്തിന്‍റെ ബോണറ്റിന് മുകളിൽ കിടന്ന് യുവാവ് സഞ്ചരിച്ചത് 200മീറ്റർ
സൗത്ത് ഡൽഹിയിൽ വഴിയാത്രക്കാരനെ ഇടിച്ച് വാഹനം നിർത്താതെ പോയി. 200 മീറ്റർ ദൂരമാണ് വാഹനത്തിന്‍റെ ബോണറ്റിന് മുകളിൽ കുടുങ്ങി ഇയാൾ സഞ്ചരിച്ചത്. ഒടുവിൽ റോഡിലേക്ക് തെറിച്ചുവീണെങ്കിലും വാഹനം നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചു.
ആനന്ദ് വിജയ് മണ്ഡേലിയ എന്ന 37കാരനാണ് അപകടത്തിൽ പെട്ടത്. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. റോഡിലൂടെ നടക്കുന്നതിനിടെ വാഹനം പിന്നിൽ നിന്നും ഇടിക്കുകയായിരുന്നുവെന്ന് ആനന്ദ് പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ ഡ്രൈവറായ രാജ് സുന്ദേരത്തിനെ പൊലീസ് ഗുർഗാവിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.