പക്ഷി ഇടിച്ചു, വിമാനത്തിൽ തീ; തിരിച്ചിറക്കി

പ​ട്ന: പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ തീ​പി​ടി​ച്ച പ​ട്ന-​ഡ​ൽ​ഹി സ്പൈ​സ്ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ ​പി​ടി​ച്ച​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 185 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.10ന് ​പ​ട്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ബോ​യി​ങ്-737 വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് ര​ണ്ടു മി​നി​റ്റി​ന​ക​മാ​ണ് എ​ൻ​ജി​ന് തീ​പി​ടി​ച്ച​ത്. 

തു​ട​ർ​ന്ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം തി​രി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ൻ സാ​ധി​ച്ചു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​താ​യി സ്പൈ​സ്ജെ​റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ടേ​ക്ഓ​ഫ് ക​ഴി​ഞ്ഞ​യു​ട​ൻ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നും വി​ള​ക്കു​ക​ൾ അ​ണ​ഞ്ഞു​വെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Delhi-Bound SpiceJet Flight Engine Catches Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.