പക്ഷി ഇടിച്ച ആകാശ ബോയിങ് വിമാനത്തിന് ഡൽഹിയിൽ സുരക്ഷിത ലാൻഡിങ്

ന്യൂഡൽഹി: പക്ഷി ഇടിച്ചതിനെ തുടർന്ന് ഭീതി പരത്തിയ ആകാശ ബോയിങ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ആകാശ ബി-737-8 (മാക്സ്) വിമാനമാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.

വിമാനം 1900 അടി ഉയരത്തിലേക്ക് കയറുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. വിമാനത്തിന്‍റെ നോസ് കോണിനാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

ഒക്‌ടോബർ 15ന് ബംഗളുരുവിലേക്ക് പോയ ആകാശ വിമാനത്തിന്‍റെ കാബിനിൽ നിന്ന് പുകമണം ഉണ്ടായതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിലേക്ക് മടങ്ങിയിരുന്നു.

Tags:    
News Summary - Delhi-bound Akasa Air's flight lands safely after bird hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.