ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവാവ്​ മരിച്ച നിലയിൽ

ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി മാൽവിയ സ്വദേശി കരൺ ചന്ദ്ര(24)യെ ആണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. റൂം ഒഴിയേണ്ട സമയമായിട്ടും തുറക്കാത്ത ഇയാളുടെ മുറിയിൽ നിന്ന്​ ദുർഗന്ധം പുറത ്തു വന്നതിനെ തുടർന്ന്​ പൊലീസി​​െൻറ സഹായത്തോടെ മുറി തുറന്ന​േപ്പാണ്​ മൃതദേഹം കണ്ടെത്തിയത്​.

ആത്മഹത്യയാ ണെന്നാണ്​ വിവിരം . മൃതദേഹത്തിനരികിൽ നിന്ന്​​ ആത്മഹത്യ കുറിപ്പ്​ ലഭിച്ചിട്ടുണ്ട്​. വൈകുന്നേരം 4.10ഓട​ുകൂടിയണ്​ തങ്ങൾ വിവരമറിഞ്ഞതെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്​. വാതിൽ തുറന്നപ്പോൾ യുവാവ്​ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്ന്​ ഏതാനും മരുന്നുകളും ലഭിച്ചിട്ടുണ്ട്​.

ജനുവരി 20ന്​ ‘ശല്യംചെയ്യരുത്​’ എന്ന ബോർഡ് ഇയാൾ​ മുറിക്ക്​ പുറത്ത്​ തൂക്കിയിരുന്നു. മുറി ഒഴിയേണ്ട ദിവസമെത്തിയപ്പോൾ േഹാട്ടൽ അധികൃതർ കരൺ ചന്ദ്രയുടെ മുറിയിലെ ഫോണിലും സ്വകാര്യ മൊബൈൽ നമ്പറിലും വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന്​ ഹോട്ടൽ ജീവനക്കാരനാണ്​ മുറിക്കുള്ളിൽ നിന്ന്​ ദുർഗന്ധം ഉയരുന്നതായി അറിയിച്ചത്​.

മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നു തന്നെ കിട്ടിയിട്ടില്ല. മൃതദേഹം രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​.

Tags:    
News Summary - Delhi: Body of 24-year-old found in five-star hotel room -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.