മനോജ്​ തിവാരിയുടെ നൃത്ത വീഡിയോ പ്രചരിച്ചു; എ.എ.പിക്കെതിരെ മാനനഷ്​ടകേസുമായി ബി.ജെ.പി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷൻ മനോജ്​ തിവാരിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 500 കോടി രൂപ നഷ്​ടപരിഹ ാരം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ എ.എ.പി പാർട്ടി വക്കീൽ നേട്ടീസയച്ചു. എ.എ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ്​ റിപ്പോർട്ട്​.

​തിവാരിയുടെ ഭോജ്​പൂരി ആൽബത്തിനൊപ്പം ലഗോ രഹോ കെജ്​രിവാൾ എന്ന സൗണ്ട്​ ട്രാക്ക്​ കൂട്ടിച്ചേർത്തായിരുന്നു പ്രചാരണം. ത​​​െൻറ വീഡിയോ കെജ്​രിവാളി​​​െൻറ സൗണ്ട്​ ട്രാക്കിനൊപ്പം ചേർത്ത്​ പ്രചരിപ്പിക്കാൻ എ.എ.പിക്ക്​ ആരാണ്​ അധികാരം നൽകിയതെന്ന്​ തിവാരി ചോദിച്ചു.

തെരഞ്ഞെടുപ്പ്​ കമീഷനും ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്​. അതേസമയം, വിവാദത്തിൽ പ്രതികരിക്കാൻ എ.എ.പി ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - Delhi BJP send Rs 500 crore defamation notice to AAP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.