Posted On
date_range Updated On
date_range ഡൽഹിയിൽ ബി.ജെ.പി നേതാവ് പാർക്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ന്യൂഡൽഹി: ബി.ജെ.പി നേതാവിനെ വീട്ടിനടുത്ത പാർക്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ഡൽഹി ബി.ജെ.പി യൂണിറ്റ് മുൻ ഉപാധ്യക്ഷൻ ജി.എസ്. ബാവയെയാണ് (58) മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതേസമയം, മരണകാരണം പൊലീസോ പാർട്ടിയോ സ്ഥിരീകരിച്ചിട്ടില്ല.
സുഭാഷ് നഗറിലെ പാർക്കിനുള്ളിലെ തടാകത്തോട് ചേർന്നുള്ള ഗേറ്റിലാണ് തിങ്കളാഴ്ച വൈകീട്ട് ബാവയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പിന്തുണ ആവശ്യമുള്ള സമയങ്ങളിൽ വിളിക്കൂ, സംസ്ഥാന സർക്കാർ ഏജൻസിയായ 'ദിശ'യിലേക്ക്. ടോൾ ഫ്രീ നമ്പർ: 1056. എല്ലാ സമയവും ലഭ്യം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.