Posted On
date_range Updated On
date_range വാക്സിനെടുക്കാൻ പോയ സമയത്ത് വീട്ടിൽ കവർച്ച; ഒാട്ടോ ഡ്രൈവറുടെ 25ലക്ഷവും സ്വർണവും കവർന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
40കാരനായ അരവിന്ദ് കുമാർ പട്വയും ഭാര്യയും വാക്സിൻ സ്വീകരിക്കാൻ പോയ സമയത്തായിരുന്നു കവർച്ച. അരവിന്ദിന്‍റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിച്ചശേഷമായിരുന്നു വാക്സിനെടുക്കാൻ പോയത്.
വാക്സിൻ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോൾ വീടിന്‍റെ വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. കൂടാതെ വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നതായി അരവിന്ദ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.