ന്യൂഡൽഹി: ഉത്തം നഗറിൽ 13 അംഗൻവാടി കുട്ടികൾക്കും ആയക്കും ഭക്ഷ്യവിഷബാധ. ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതോടെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചോറും പുഴുങ്ങിയ പയറുമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. ഗർഭിണിയായ സ്ത്രീക്കും ഇവിടെ നിന്ന് ഇതേ ഭക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിച്ച ഗർഭിണിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. 11 വർഷമായി പ്രവർത്തിക്കുന്ന അംഗൻവാടിയിൽ 46കുട്ടികും 13 ഗർഭിണികളുണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.