സാക്ഷിമൊഴി രേഖപ്പെടുത്താൻ വൈകിയത്​ മൊഴി തള്ളാൻ കാരണമാകില്ല -സുപ്രീം കോടതി

ന്യൂഡൽഹി: ദൃക്​സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ വൈകിയതുകൊണ്ട്​ മൊഴി തള്ളിക്കളായാനാകില്ലെന്ന്​ സുപ്രീംകോടതി. കൊലപാതക കേസിൽ സാക്ഷിമൊഴി ഏറെ വൈകിയാണ്​ രേഖപ്പെടുത്തിയതെന്നും അതുകൊണ്ട്​, കേസിലെ പ്രധാന തെളിവായ ഈ മൊഴികൾ തള്ളണമെന്നുമുള്ള കൊലക്കേസ്​ പ്രതികളുടെ അപ്പീൽ തള്ളിയാണ്​ ജസ്​റ്റിസ്​ യു.യു ലളിത്​ നേതൃത്വം നൽകിയ ബെഞ്ച്​ ഉത്തരവിറക്കിയത്​.

പ്രതികളുടെ ഭീഷണി ഭയന്നാണ്​ മൊഴി നൽകാൻ വൈകിയതെന്നും പ്രതികൾ അറസ്​റ്റിലായശേഷമാണ്​ സാക്ഷികൾ രംഗത്തുവന്നതെന്നുമുള്ള പ്രോസിക്യൂഷ​ന്‍റെ വാദം കോടതി അംഗീകരിച്ചു.

പശ്​ചിമ ബംഗാളിലെ മാൾഡ സെഷൻസ്​ കോടതി കൊലക്കുറ്റം ചുമത്തിയ കേസി​ന്‍റെ അപ്പീൽ ഹൈകോടതി തള്ളിയതിനെ തുടർന്നാണ്​ നാലു പ്രതികൾ സുപ്രീം കോടതിയിൽ എത്തിയത്​.

പ്രധാന തെളിവായി കോടതി കണ്ട, രണ്ടു സാക്ഷികളുടെ മൊഴികൾ ഏറെ വൈകിയാണ്​ രേഖപ്പെടുത്തിയത്​ എന്നത്​ കേസിനെ ദുർബലപ്പെടുത്തുന്നുവെന്ന പ്രതിഭാഗത്തി​ന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

Tags:    
News Summary - Delay in recording testimony will not lead to dismissal says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.