ഹൈദരാബാദ്​ തെരഞ്ഞെടുപ്പിലെ പരാജയം: തെലങ്കാന കോൺ​ഗ്രസ്​ അധ്യക്ഷൻ രാജി​വെച്ചു

ഹൈദരാബാദ്​: ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന്​ തെലങ്കാന പ്രദേശ്​ കോ​ൺഗ്രസ് കമ്മിറ്റി​ അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി രാജിവെച്ചു. രാജി സ്വീകരിച്ച്​ പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്ക​ണമെന്ന്​​ അദ്ദേഹം ദേശീയ നേതൃത്വത്തോട്​ അഭ്യർഥിച്ചു.

150 ഡിവിഷനുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത്​ മാത്രമാണ്​ കോൺഗ്രസിന്​ ജയിക്കാനായത്​. കഴിഞ്ഞ തവണയും രണ്ട്​ സീറ്റുകൾ മാത്രമാണ്​ കോൺഗ്രസിന്​ ഉണ്ടായിരുന്നത്​. ഉത്തംകുമാർ റെഡ്ഡിയായിരുന്നു പാർട്ടി സ്​ഥാനാർഥികളുടെ പ്രചാരണത്തിന്​ നേതൃത്വം നൽകിയത്​.

2015ലാണ്​ ഇദ്ദേഹം കോ​ൺഗ്രസ്​ അധ്യക്ഷ സ്​ഥാനത്തേക്ക്​​ വരു. നിലവിൽ നാൽ​​ഗോണ്ട മണ്ഡലത്തിൽനിന്നുള്ള ലോക്​സഭ അംഗം കൂടിയാണ്​ ഇദ്ദേഹം. എൻ. കിരൺ കുമാർ റെഡ്ഡിയുടെ മന്ത്രിസഭയിൽ ആ​​ന്ധ്രപ്രദേശ്​ ഹൗസിങ്​ ബോർഡ്​ മന്ത്രിയായിരുന്നു. മുൻ ഇന്ത്യൻ എയർഫോഴ്​സ്​ പൈലറ്റ്​ കൂടിയാണ്​ ഉത്തംകുമാർ.

Tags:    
News Summary - Defeat in Hyderabad elections: Telangana Congress president resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.