Posted On
date_range Updated On
date_range അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
സുൽത്താൻപുർ (യു.പി): കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി അപകീർത്തിക്കേസിൽ വെള്ളിയാഴ്ച ഉത്തർ പ്രദേശിലെ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കോൺഗ്രസ് സുൽത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണ അറിയിച്ചതാണിത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ലഖ്നോ വിമാനത്താവളത്തിലിറങ്ങുന്ന രാഹുൽ നേരെ സുൽത്താൻപുരിലെ കോടതിയിലേക്ക് പോകും. 2018 ആഗസ്റ്റ് നാലിന് അന്ന് ബി.ജെ.പി പ്രസിഡന്റും നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി പ്രാദേശിക നേതാവ് വിജയ് മിശ്ര നൽകിയ അപകീർത്തിക്കേസിലാണ് വിചാരണ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.