Posted On
date_range Updated On
date_range കത്വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും
ന്യൂഡൽഹി: അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ് രജാവത്ത് കോൺഗ്രസിലേക്ക്. ഒക്ടോബർ പത്തിന് ജമ്മുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന് ദീപിക സിങ് ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുള്ള കത്തും ദീപിക പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരേയും ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നുവെന്നും ദീപിക ഫേസ്ബുക്കിൽ പങ്കുവെച്ച കത്തിൽ പറയുന്നു.
കത്വ ബലാത്സംഗ കേസിലുള്ള ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകർഷിച്ചത്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ ഫിറോസിനായി പ്രചാരണത്തിന് ദീപിക താനൂരിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.