എൻ.സി​ നേതാവ്​ ത്രിലോജൻ സിങ്​ വാസിർ ഡൽഹിയിലെ അപാർട്ട്​മെന്‍റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന്​ സംശയം

ന്യൂഡൽഹി: നാഷനൽ കോൺ​ഫറൻസ്​ നേതാവ്​ ത്രിലോജൻ സിങ്​ വാസിർ ഡൽഹിയിലെ അപാർട്ട്​മെന്‍റിൽ മരിച്ചനിലയിൽ. ബാത്ത്​റൂമിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ഡൽഹിയിലെ മോത്തി നഗർ പ്രദേശത്തെ അപാർട്ട്​മെന്‍റിൽനിന്ന്​ വ്യാഴാഴ്ച രാവിലെയാണ്​ മൃതദേഹം ക​ണ്ടെത്തുന്നത്​. കൊലപാതക കേസ്​ രജിസ്റ്റർ ചെയ്​ത്​ മോത്തി നഗർ പൊലീസ്​ അന്വേഷണം ആരംഭിച്ചു. അപാർട്ട്​മെന്‍റിൽനിന്ന്​ ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയിൽ അപാർട്ട്​മെന്‍റി​ന്‍റെ വാതിൽ പുറത്തുനിന്ന്​ കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട്​ ബാത്ത്​റൂമിന്​ സമീപം അഴുകിയ നിലയിൽ വാസിറിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്​തു. വാസിറിന്‍റെ മൊബൈൽ ഫോണും സമീപത്തുനിന്ന്​ കണ്ടെടുത്തു.

ഹർപ്രീത്​ സിങ്​ ഖൽസ എന്നയാളാണ്​ ഈ അപാർട്ട്​മെന്‍റ്​ വാടകക്കെടുത്തത്​. ഇയാൾ ഒളിവിലാണെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വാസിർ ഡൽഹിയിലെ അപാർട്ട്​മെന്‍റിൽ എന്തിന്​, എങ്ങനെ എത്തിയെന്ന്​​ പരിശോധിക്കുമെന്നും​ പൊലീസ്​ പറഞ്ഞു.

സെപ്​റ്റംബർ മൂന്നിന്​ ഡൽഹിയിൽനിന്ന്​ കാനഡയിലേക്ക്​ പോകാനിരുന്നയാളാണ്​ ത്രിലോചൻ സിങ്​ വാസിർ. എന്നാൽ, അന്നേ ദിവസം വാസിർ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. കുടു​ംബം അദ്ദേഹത്തെ ബന്ധ​െപ്പടാൻ ശ്രമിച്ചെങ്കിലും യാതൊരു അറിവും ലഭിച്ചിരുന്നില്ല. 

Tags:    
News Summary - Decomposed body of NC leader Trilochan Singh Wazir found in Delhi flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.