മത സൗഹാർദത്തിന് മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണം -അജ്മീർ ദർഗ തലവൻ 

ജൈപൂർ: മത സൗഹാർദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തിയുടെ 805-ാമത് വാര്‍ഷിക ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളിലെ അധ്യക്ഷൻമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു. താനും കുടുംബവും ഇനി മുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഏർപ്പെടുത്തിയ ഗുജറാത്ത് സർക്കാർ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

Tags:    
News Summary - Declare cow as national animal, ban slaughter of all bovine animals: Ajmer dargah head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.