മുംബൈ: തിഹാർ ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ശിവസേന ഉദ്ധവ് പക്ഷ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തിന് വധഭീഷണി സന്ദേശമയച്ച പുണെയിലെ ഹോട്ടലുടമ രാഹുൽ തലേക്കർ അറസ്റ്റിൽ. ‘‘നിങ്ങൾ ഹിന്ദുവിരുദ്ധനാണ്. ഡൽഹിയിൽ വരൂ.
സിദ്ധു മൂസെവാലയെപ്പോലെ എ.കെ 47 തോക്കുകൊണ്ട് താങ്കളെയും വധിക്കു’’മെന്നായിരുന്നു സന്ദേശം. ലോറൻസ് ബിഷ്ണോയിക്കു വേണ്ടിയാണ് സന്ദേശം അയക്കുന്നതെന്നും പറഞ്ഞിരുന്നു. മദ്യലഹരിയിലാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് രാഹുൽ തലേക്കർ മൊഴി നൽകിയത്. വെള്ളിയാഴ്ച രാത്രി രണ്ടുതവണ ഫോണിൽ വിളിച്ചിട്ടും റാവുത്ത് എടുത്തില്ല.
തുടർന്ന് സന്ദേശം അയക്കുകയായിരുന്നുവെന്നാണ് മൊഴി. ലോറൻസ് ബിഷ്ണോയിയുമായി രാഹുൽ തലേക്കർക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.