സോണായ്​ ദുരഭിമാന കൊല: ആറുപേർക്ക്​ വധശിക്ഷ

നാസിക്​: സോണായ്​ ദുരഭിമാനകൊലക്കേസിൽ വിചാരണകോടതി ആറ്​ പ്രതികൾക്ക്​​ വധശിക്ഷ വിധിച്ചു. 2013ൽ മഹാരാഷ്​ട്രയിലെ അഹ്​മദ്​ നഗർ ജില്ലയിലെ സോണായ്​യിൽ ദുരഭിമാന കൊലയിലൂടെ മൂന്ന്​ ദലിത്​ യുവാക്കളുടെ ജീവനെടുത്ത കേസിലാണ്​ ജഡ്​ജി ആർ.ആർ. വൈഷ്​ണവ്​ ​െഎ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരം രഘുനാഥ്​ ദറൻഡാലെ (52), രമേശ്​ ദറൻഡാലെ (42), പ്രകാശ്​ ദറൻഡാലെ (38), പ്രവീൺ ദറൻഡാലെ (23), അശോക്​ നവ്​ഗിറെ (32), സന്ദീപ്​ കുർഹെ (37) എന്നിവർക്ക്​ വധശിക്ഷ വിധിച്ചത്​. 

സചിൻ ഗരു (24), സന്ദീപ്​ തൻവാർ (25), രാഹുൽ കണ്ഡാരെ (20) എന്നിവരെയാണ്​ 2013 ജനുവരി ഒന്നിന്​ സോണായ്​ ഗ്രാമത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്​. ശരീരഭാഗങ്ങൾ വികലമാക്കിയശേഷം മൃതദേഹങ്ങൾ സെപ്​റ്റിക്​ ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ദലിതായ സചിൻ ഗരുവും മറാത്ത സമുദായത്തിൽപെട്ട പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ്​ പ്രതികൾ ദുരഭിമാന കൊല നടത്തിയതെന്നാണ്​ കേസ്​. 

Tags:    
News Summary - Death Sentence To 6 In Sonai Honour Killing Case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.