ഹൈകോടതി വധശിക്ഷ റദ്ദാക്കിയതിനെ തുടർന്ന് പുറത്തിറങ്ങിയ പ്രതി 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഭോപ്പാൽ: രാജഗാർഹിൽ ഊമയായ 11കാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മധ്യപ്രദേശ് ഹൈകോടതി വധശിക്ഷ റദ്ദാക്കിയ പ്രതിയാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഇയാൾ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇതിലൊരു കേസിൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചുവെങ്കിലും ഹൈകോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ കൊലപാതകം നടത്തുകയായിരുന്നു.

2003ലാണ് കേസിലെ പ്രതിയാ രമേഷ് സി ആദ്യമായി അറസ്റ്റിലാവുന്നത്. അന്ന് ഷാജാപൂരിൽ നിന്നുള്ള അഞ്ചുവയസുകാരി​യെ ഇയാൾ ബലാത്സംഗത്തിനിരയാക്കുകയായിരന്നു. കേസിൽ ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചു. 2013ലാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്.

2014ൽ ഇയാൾ എട്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കേസിൽ ഇയാളെ വിചാരണ കോടതി വധശിക്ഷക്ക് ശിക്ഷിച്ചു. എന്നാൽ, ഹൈകോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സാ​ങ്കേതികമായ കാരണങ്ങൾ പറഞ്ഞാണ് ഹൈകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ തിരിച്ചറിയൽ പരേഡിൽ കുട്ടിയുടെ പിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ പ്രതിക്ക് വീണ്ടും അവസരം ലഭിക്കുകയായിരുന്നു.

ജയിലിൽ നിന്നിറങ്ങിയ പ്രതി ഫെബ്രുവരി ഒന്നാം തീയതിക്കും രണ്ടാം തീയതിക്കും ഇടയിൽ 11 വയസുകാരിയെ തട്ടികൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകി. അന്വേഷണത്തിൽ കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സി.സി.സി.ടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രമേശാണ് പ്രതിയെന്നും വ്യക്തമായി. തുടർന്ന് പ്രയാഗ്രാജിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Tags:    
News Summary - Death Penalty Cancelled, Serial Rapist Assaults, Kills 11-Year-Old In Madhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.