പ്രവാസിയുടെ മരണം പണക്കൊയ്ത്തിനുള്ള അവസരമായി കാണുന്ന ഒരു കൂട്ടരുണ്ട്. കഴുകൻ കണ്ണുകളുമായി അവർ മരിച്ചവരുടെ വീട്ടിൽ പറന്നെത്തും. ബന്ധുക്കളെ ആശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും ചില കടലാസുകൾ ഒപ്പിട്ടുവാങ്ങും. പിന്നെ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പാണ്.
ഏതാനും വർഷംമുമ്പ് രാജസ്ഥാൻ സ്വദേശി യു.എ.ഇയിൽ അപകടത്തിൽ മരിച്ചു. ഉടനെ ഏജൻറ് അയാളുടെ വീട്ടിലെത്തി ചില കടലാസുകളിൽ ഒപ്പിട്ടുവാങ്ങി. നഷ്ടപരിഹാര തുക കിട്ടുമെന്ന സൂചനയും നൽകി. ഒരുവർഷം കഴിഞ്ഞിട്ടും ഒന്നും ലഭിക്കാതായേപ്പാൾ മരിച്ചയാളുടെ ബന്ധുക്കൾ അേന്വഷിച്ചെത്തി. കോടതിയിൽ ചെന്നപ്പോഴാണ് അറിയുന്നത് രണ്ടുലക്ഷം ദിർഹം ദിയാധനം (ഏകദേശം 35 ലക്ഷം രൂപ) ആറുമാസം മുമ്പ് ഏജൻറ് കൈപ്പറ്റിയെന്ന്. പൊലീസിൽ പരാതിയെത്തുമെന്ന ഘട്ടം വന്നപ്പോൾ ഏജൻറ് 22 ലക്ഷം രൂപ നൽകി തടിയൂരുകയായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ അപകടത്തിൽ മരിക്കുന്നവരുടെ അനന്തരാവകാശികൾക്ക് ശരീഅത്ത് നിയമപ്രകാരം ദിയാധനത്തിന് (ചോരപ്പണം) അർഹതയുണ്ട്. യു.എ.ഇയിൽ ഇത് രണ്ടുലക്ഷം ദിർഹമാണ്. മരിച്ചയാളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റല്ല മരണകാരണമെങ്കിൽ അപകടം വരുത്തിയയാളോ ഇൻഷുറൻസ് കമ്പനിയോ ഇത് നൽകാൻ ബാധ്യസ്ഥരാണ്. സൗദിയിൽ നിരപരാധിത്വത്തിെൻറ തോതനുസരിച്ച് മൂന്നുലക്ഷം റിയാൽ (അമ്പത് ലക്ഷത്തിലേറെ രൂപ) വരെയുണ്ട്. അപകടം സംബന്ധിച്ച ക്രിമിനൽ കേസ് വിധിയിലാണ് ദിയാധനം അനുവദിക്കുക. ഏതാനും മാസങ്ങൾക്കകം ഇത് ലഭിക്കും. അനന്തരാവകാശികളിൽനിന്ന് പവർ ഒാഫ് അറ്റോണി ഒപ്പിട്ടുവാങ്ങി ഇൗ തുക കൈപ്പറ്റുന്ന ഏജൻറുമാരുണ്ട്. തുച്ഛമായ തുക മാത്രം കുടുംബത്തിനു നൽകി ബാക്കി അടിച്ചുമാറ്റും. ഇതേക്കുറിച്ച് അറിയാത്തവർ കൂടുതൽ അന്വേഷിക്കുകയുമില്ല. ചിലപ്പോൾ ഒന്നും കൊടുക്കില്ല. മരിച്ചവരുടെ വീടു തേടി ഏജൻറുമാർ ഇന്ത്യയിൽ മാത്രമല്ല, നേപ്പാളിലും ബംഗ്ലാദേശിലും വരെ പോകും.
നഷ്ടപരിഹാരത്തെക്കുറിച്ച് അജ്ഞത
പ്രവാസികളിൽ ഭൂരിഭാഗവും നഷ്ടപരിഹാരത്തെക്കുറിച്ച് അജ്ഞരാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസം കുറഞ്ഞ സാധാരണ െതാഴിലാളികൾ. ഇതു മുതലെടുക്കാനാണ് ചില ഏജൻറുമാർ വട്ടമിട്ടു പറക്കുന്നത്. അപകടത്തിൽ മരിച്ചാൽ രണ്ടുതരം നഷ്ടപരിഹാരത്തിനാണ് സാധ്യതയെന്ന് ദുബൈയിലെ ‘ഫൈറ്റ് േഫാർ ലൈഫ്’ ജീവകാരുണ്യ കൂട്ടായ്മയുടെ സ്ഥാപകാംഗമായ അഡ്വ. മായ ബിജു പറയുന്നു. ഒന്ന് ദിയാധനം. രണ്ടുലക്ഷം ദിർഹം എന്ന നിശ്ചിത തുകയാണിത്. രണ്ടാമത്തേത് നഷ്ടപരിഹാരം ചോദിച്ച് സിവിൽകേസ് ഫയൽ ചെയ്താൽ കിട്ടുന്ന തുക. മരിച്ചയാളുടെ പ്രായവും ജോലിയുടെ സ്വഭാവവും ശമ്പളവുമെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക കോടതി വിധിക്കുക. ഇതിലും ഏറ്റവും ചുരുങ്ങിയത് രണ്ടുലക്ഷം ദിർഹം കിട്ടും. മൊത്തം നാലുലക്ഷം ദിർഹം (ഏകദേശം 70 ലക്ഷം രൂപ) ഉറപ്പാണെന്നും പരമാവധി എത്രയുമാകാമെന്നും അവർ പറഞ്ഞു.
ബന്ധുക്കളെ ഒഴിവാക്കിയും കേസ്
ദിയാധനം കുടുംബത്തിന് നൽകിയാൽ പോലും ചില ഏജൻറുമാർ ആ പവർ ഒാഫ് അറ്റോണി ഉപയോഗിച്ച് ബന്ധുക്കൾ അറിയാതെ സിവിൽ കേസ് നടത്തും. ആരുടെ പേരിലാണോ പവർ ഒാഫ് അറ്റോണി അയാളുടെ പേരിലാണ് ചെക്ക് ലഭിക്കുക. ബന്ധുക്കളെയോ നിയമപരമായ അവകാശികളെയോ പവർ ഒാഫ് അറ്റോണിയാക്കുകയാണ് ഇതിന് പ്രതിവിധി. എന്നാൽ, ബന്ധുക്കളും മറ്റും നാട്ടിലാണെങ്കിൽ കേസ് നടത്താൻ ആളില്ലാത്ത അവസ്ഥയിലാണ് ഏജൻറുമാർ രംഗത്തിറങ്ങുക. അപകടം സംബന്ധിച്ച ക്രിമിനൽ കേസിൽ വിധി വന്ന് മൂന്നുവർഷത്തിനകം സിവിൽ കേസ് ഫയൽ ചെയ്യണമെന്നുണ്ട്. പവർ ഒാഫ് അറ്റോണി വാങ്ങിയശേഷം നിയമസ്ഥാപനങ്ങളുടെ അലംഭാവം കാരണം സമയത്തിനു കേസ് നടത്താനാകാത്ത സംഭവങ്ങളുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇതുവഴി അനന്തരാവകാശികൾക്ക് നഷ്ടമാകുന്നത്.
ദിയാധനം കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സന്നദ്ധസംഘടനകളും ഇന്ത്യൻ അസോസിയേഷനുകളും നയതന്ത്ര ഒാഫിസുകളും മുന്നിട്ടിറങ്ങിയാൽ പാവങ്ങളെ ഇൗ ചതിയിൽനിന്ന് രക്ഷിക്കാം. കേസ് നടത്താൻ വിശ്വാസ്യയോഗ്യരായ അഭിഭാഷകരെ ചുമതലപ്പെടുത്തുക, അറിയാത്തവരുടെ പേരിൽ പവർ ഒാഫ് അറ്റോണി നൽകാതിരിക്കുക, കേസ് നടത്തിപ്പിനായി നിയമസ്ഥാപനങ്ങൾക്ക് ഒറിജിനൽ രേഖകൾ ഏൽപിക്കുേമ്പാൾ അത് കൈപ്പറ്റിയെന്ന രസീതി ഒപ്പിട്ടുവാങ്ങുക തുടങ്ങിയ മുൻകരുതലെടുക്കണമെന്ന് അഡ്വ. മായ ബിജു മുന്നറിയിപ്പു നൽകുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.