ചികിത്സ കിട്ടാതെ യുവതി മരിച്ചു; മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

ബംഗളൂരു: കടുത്ത പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലത്തെിയ രത്നമ്മ എന്ന യുവതി ഡോക്ടറുടെ അഭാവത്തില്‍ ചികിത്സ കിട്ടാതെ മരിച്ചു. ആംബുലന്‍സില്ലാത്തതിനാല്‍ പിതാവ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് ബൈക്കിന്‍െറ പിന്നിലിരുത്തി. കര്‍ണാടകയില്‍ തുമകൂരു ജില്ലയിലെ കൊഡിഗെനഹള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ചികിത്സ തേടിയത്തെുമ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരോ, ആവശ്യത്തിനുള്ള സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി.

ബന്ധുവിന്‍െറ ബൈക്കിന്‍െറ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മൃതദേഹം കൊണ്ടുപോകാന്‍ അധികൃതര്‍ ആംബുലന്‍സ് സൗകര്യമൊരുക്കിയില്ളെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍, പ്രാദേശിക നേതാക്കളുടെ സഹായം കുടുംബം നിരസിക്കുകയാണ് ചെയ്തതെന്ന് കൊഡിഗെനഹള്ളി ജില്ല പഞ്ചായത്ത് അംഗം മഞ്ജുള പറഞ്ഞു.

 

Tags:    
News Summary - dead body issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.