Posted On
date_range Updated On
date_range വധശിക്ഷക്ക് ഒരു ദിവസം ബാക്കിനിൽക്കെ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ് പ്രതി
ന്യൂഡൽഹി: വധശിക്ഷക്ക് ഒരു ദിവസം ബാക്കിനിൽക്കെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ് പ്രതി. പവൻ ഗുപ്തയാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
2012ൽ കുറ്റകൃത്യം നടക്കുേമ്പാൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ട പവൻഗുപ്ത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, പവൻ ഗുപ്തയുടെ ഹരജി കോടതി തള്ളി. ഇതിനെതിരെയാണ് പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
നാളെ പുലർച്ചെ ആറ് മണിക്കാണ് നിർഭയകേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ, വധശിക്ഷ വൈകിപ്പിക്കാനായി പ്രതികൾ വിവിധ ഹരജികളുമായി മുന്നോട്ട് പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.