Posted On
date_range Updated On
date_range ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി കൈലാസ് രാജ്പുത് അയർലൻഡിൽ പിടിയിൽ
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ 'ഡീ കമ്പനി' അംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ കൈലാസ് രാജ്പുത് അയർലൻഡിൽ പിടിയിൽ.
വ്യാജ പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്‍റർപോളാണ് പിടികൂടിയത്. മുംബൈയിലും ഡൽഹിയിലും രാജ്പുതിനെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ്.
2014ൽ രാജ്യം വിട്ട രാജ്പുത് യു.എ.ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ രാജ്പുതിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.