ശുഐബ് അക്തറിന്റെയടക്കം 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ മുൻ ക്രിക്കറ്റർ ശുഐബ് അക്തറിന്റെ യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. അക്‍തറിന്റെയടക്കം 16ഓളം പാക് യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനമുണ്ട്. ഡോൺ ന്യൂസ്, എ.ആർ.വൈ ന്യൂസ്, സമാ ടി.വി, ജിയോ ന്യൂസ് എന്നീ ചാനലുകളുടെ ഓൺലൈൻ സ്ട്രീമിങ്ങിനും വിലക്കുണ്ട്. ചില കായിക ചാനലുകളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യവിരുദ്ധമായ റിപ്പോർട്ടിങ് പാടില്ലെന്ന് കാണിച്ച് ഇന്ത്യയിലെ ബി.ബി.സി മേധാവിക്ക് സർക്കാർ കത്തയച്ചിട്ടുമുണ്ട്.

ശുഐബ് അക്‍തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്.ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.

ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവുകാരണം ഈ ഉള്ളടക്കം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട് സന്ദര്‍ശിക്കുക എന്നാണ് ഈ യുട്യൂബ് ചാനലുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്.

ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാ​ക്രമണമുണ്ടായത്. ആ​ക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിനു പിന്നാലെ നടപടി കടുപ്പിച്ച ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കുകയും വാഗ-അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. സാർക് വിസ ഇളവും അവസാനിപ്പിച്ചു. സൈനിക നീക്കവും നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചൈന പാകിസ്താന് പിന്തുണ നൽകുന്ന പ്രസ്താവനയുമായി എത്തിയത്. അതേസമയം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി കൈ​ക്കൊ​ണ്ട ക​ടു​ത്ത ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സൈ​നി​ക ന​ട​പ​ടിക്കുള്ള നീക്കങ്ങളിലാണ് ഇന്ത്യ. സൈ​നി​ക തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​റ​വി​ട​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ‘ഇ​ന്ത്യ​ൻ എ​സ്‍സ്പ്ര​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 2019 മു​ത​ൽ സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ആ​ധു​നി​ക വ​ത്ക​രി​ക്കു​ന്ന ന​ട​പ​ടി​യി​ലാ​യി​രു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്നു​​കൊ​ണ്ട് ത​ന്നെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്നും ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ തു​ട​ർ​ന്നു.

Tags:    
News Summary - Dawn, Geo News, Shoaib Akhtar's ‘100mph’ Among Pakistani YouTube Channels Banned In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.