കൊൽക്കത്ത: ഡാർജീലിങ്ങിൽ ഗൂർഖാലാൻഡ് പ്രക്ഷോഭം രൂക്ഷമായിട്ടും േകന്ദ്ര സർക്കാർ തുടരുന്ന അലംഭാവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജിയും ഗൂർഖാലാൻഡ് ജനമുക്തി മോർച്ചയും. മലയോര മേഖലയിലെ ബന്ദ് 27ാം ദിവസത്തേക്ക് കടന്നിട്ടും കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന സംസ്ഥാനത്തിെൻറ ആവശ്യംപോലും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് മമത പറഞ്ഞു.
അതേസമയം, ഗൂർഖാലാൻഡ് പ്രശ്നം ഉന്നയിക്കുന്ന മലയോര മേഖലയിലെ പാർട്ടികളെ ചർച്ചക്ക് വിളിക്കാതെ കാഴ്ചക്കാരായി നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ ഡാർജീലിങ് ജനമുക്തി മോർച്ച എം.എൽ.എ അമർ സിങ് റായി അപലപിച്ചു. പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലെപ്പട്ടിട്ടും കേന്ദ്രം ‘കാത്തിരുന്ന് കാണാമെ’ന്ന നിലപാടിലാണ്. കാര്യങ്ങൾ കേന്ദ്രത്തിെൻറ പിടിയിൽനിന്ന് വിട്ടുപോകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. പ്രക്ഷോഭം ശക്തമായി തുടരാനാണ് കോഒാഡിനേഷൻ കമ്മിറ്റി തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.