മുംബൈ: സംസ്ഥാനങ്ങള്‍ കടന്ന് നിളയുടെ ചിലങ്കനാദം ഒഴുകുകയാണ്. ശനിയാഴ്ച സാമ്പത്തിക ന ഗരിയിലെ രചന സന്‍സദ് വേദിയിലും ചിലങ്കയണിഞ്ഞ് കോഴിക്കോട്ടുകാരി നിള നാഥ് വിസ്മയം ത ീര്‍ത്തു. ഇതോടെ 11 സംസ്ഥാനങ്ങളിലും രണ്ട് വിദേശനാടുകളിലുമായി 50ലേറെ വേദിയാണ് ഇൗ ബാലന ര്‍ത്തകി പിന്നിടുന്നത്. പ്രഭാദേവിയിലെ രചന സന്‍സദില്‍ നടന്ന ഏഴാം ബ്രഹ്മ സാധന നൃത്തോത്സവത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഭരതനാട്യമാണ് നിള അവതരിപ്പിച്ചത്. ഊർജം പകര്‍ന്ന് ഗുരു ഡോ. ഹര്ഷന് സെബാസ്റ്റ്യനും മാധ്യമ പ്രവര്‍ത്തകനായ പിതാവ് ബിജുനാഥും ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് കക്കോടി സ്വദേശിയായ നിള ഛത്തിസ്ഗഢില്‍ നടന്ന ദേശീയ നൃത്തോത്സവത്തിൽ രാജ്യത്തെ മികച്ച ബാലനര്ത്തകിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദുബൈയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അസോസിയേഷന് നടത്തിയ നൃത്തോത്സവത്തില്‍ നൃത്തപ്രതിഭ പുരസ്കാരവും നേടിയിട്ടുണ്ട്. ഛത്തിസ്ഗഢിന് പുറമെ കൊയമ്പത്തൂര്, ബംഗളൂരു, ഒഡിഷ എന്നിവിടങ്ങളില്‍നിന്നും നിള മടങ്ങിയത് പുരസ്കാരവുമായാണ്.
മലേഷ്യയിലെ ക്വാലാലംപുരില്‍ ടെമ്പിള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് രാജ്യാന്തര നൃത്തോത്സവത്തില്‍ കലാ കാമരി സമ്മാന്‍ ജേത്രികൂടിയാണ് ചേളന്നൂര്‍ എ.കെ.കെ.ആര് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥിനിയായ നിള. മൂന്നാംവയസ്സില്‍ തുടങ്ങിയതാണ് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി നൃത്താഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.