സ്​ത്രീകൾ സഹപ്രവർത്തകർക്ക്​ രാഖി കെട്ടണമെന്ന ഉത്തരവ്​ ദാമൻ-ദിയു ഭരണകൂടം പിൻവലിച്ചു

ന്യൂഡൽഹി: സാഹോദര്യ ബന്ധം സ്​ഥാപിക്കുന്നതിനായി സ്​ത്രീകൾ സഹപ്രവർത്തകർക്ക്​ രാഖി കെട്ടണമെന്ന വിവാദ ഉത്തരവ്​ ദാമൻ-ദിയു ഭരണകൂടം പിൻവലിച്ചു.  സർക്കാർ ഒാഫിസുകളിൽ ആഗസ്​റ്റ്​ ഏഴിന്​ രക്ഷാബന്ധൻ ആഘോഷം നടത്തണമെന്നും മുഴുവൻ വനിതാ ജീവനക്കാരും സഹപ്രവർത്തകരുടെ ​ൈകയിൽ ‘രാഖി’ കെട്ടണമെന്നും ദാമൻ-ദിയു ഭരണകൂടം സർക്കുലർ പുറപ്പെട​ുവിച്ചിരുന്നു.

അന്നേദിവസം എല്ലാ ഒാഫിസുകളും തുറന്നുപ്രവർത്തിക്കണമെന്നും അന്ന്​ ഹാജരായവരു​ടെ രജിസ്​റ്റർ പിറ്റേ ദിവസം ബന്ധപ്പെട്ട അധികൃതർക്ക്​ കൈമാറണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇത്​ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വ്യാപക വിമർശനത്തിന്​ വഴിവെച്ചതോടെ ​ 24 മണിക്കൂറിനകം പിൻവലിക്കേണ്ടി വന്നു.

മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ്​ ഇത്തരമൊരു ഉത്തരവ്​  ഇറക്കിയതെന്നാണ്​ കേന്ദ്ര ഭരണപ്രദേശത്തി​​​െൻറ ഡെപ്യൂട്ടി സെക്രട്ടറി ഗുർപ്രീത്​ സിങ്​​ പറഞ്ഞത്​. ജീവനക്കാരുടെ ഇടയിൽ സാഹോദര്യ ബന്ധം സ്​ഥാപിക്കാനാണ്​ ഇതെന്നും സിങ്​ പ്രതികരിച്ചു. 

Tags:    
News Summary - Daman and Diu Administration's Withdrawn 'Rakhi' Order -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.