ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ കുതിര സവാരി നടത്തിയതിെൻറ പേരിൽ ദലിത് യുവാവിനെ മേൽജാതിക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സ്വന്തമായി കുതിരയെ വാങ്ങി സവാരി നടത്തിയതിെൻറ പേരിൽ ദലിത് യുവാവ് പ്രദീപ് റാത്തോഡാണ്(21) കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും യഥാർഥ പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിന് ഗാന്ധി നഗറിലെ ഫോറൻസിക് സയൻസ് ലബോർട്ടറിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
മാർച്ച് 29 നാണ് ഭാവ്നഗറിലെ ടിംബിയിൽ താമസിക്കുന്ന പ്രദീപ് കൊല്ലപ്പെട്ടത്. കുതിരയെ വിറ്റില്ലെങ്കിൽ കൊല്ലുമെന്ന് രജ്പുത് സമുദായക്കാരായ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിെൻറ പിതാവ് കലുഭായ് റാത്തോഡ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പരാതിയിൽ കാണിച്ച മൂന്നുപേരെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല.
കസ്റ്റഡിയിലെടുത്തവർക്കെതിരെ തെളിവില്ലാത്തതുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരുടെ ഉപദേശം തേടി നുണ പരിശോധന പോലുള്ളവ നടത്തുമെന്നും പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രദീപ് കൃഷിയിടത്തിൽനിന്ന് കുതിരപ്പുറത്ത് വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആക്രമണം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.