വഡോദര: ഗുജറാത്തിൽ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് മർദിച്ച ദലിത് യുവാവ് മരിച്ചു. മഹിസാഗർ ജില്ലയിലാണ് തർക്കത്തെ തുടർന്ന് ഹോട്ടലുടമയും ജീവനക്കാരും രാജു വങ്കർ (45) എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയത്.
വഡോദരയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്. ജൂൺ ഏഴിന് ഓട്ടോറിക്ഷ ഡ്രൈവറായ രാജു വങ്കർ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി. വീട്ടിലേക്കുള്ള ഭക്ഷണം പൊതിഞ്ഞുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഭക്ഷണപ്പൊതിയിൽ താൻ നൽകിയ തുകക്കുള്ള ഭക്ഷണം ഇല്ലെന്ന് രാജു ഹോട്ടലുടമയോട് പരാതിപ്പെട്ടു.
തുടർന്ന് തർക്കമുണ്ടാകുകയും ഹോട്ടലുടമയും ജീവനക്കാരും ജാതി അധിക്ഷേപം നടത്തി രാജുവിനെ മർദിക്കുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ രാജുവിനെ കടുത്ത വേദനയെ തുടർന്ന് ഭാര്യ ആശുപത്രിയിലെത്തിച്ചു.കഴിഞ്ഞ ദിവസം മരിച്ചു. രാജു വങ്കറിന്റെ ഘാതകരായ ജാതി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.