ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ 25 കാരിയായ ദലിത് യുവതിയെ മയക്കിക്കിടത്തി പുരോഹിതൻ ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. പ്രതികളിൽ പരോഹിതനായ സഞ്ജയ് ശർമ്മ യുവതിയുടെ കുടുംബ പുരോഹിതനാണ്.
വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ഇയാൾ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി യുവതി പൊലിസിനു നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട്, പണം തട്ടിയെടുക്കുകയും മറ്റുള്ളവരുമായി ചേർന്ന് ദിവസങ്ങളോളം ബന്ദിയാക്കി വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തു.
പ്രതികൾ യുവതിയെ മരുന്ന് നൽകി മയക്കിയാണ് ബലാത്സംഗം ചെയ്തത്. എത്ര പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർക്ക് ഇപ്പോഴും പറയാൻ കഴിയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പൊലീസിനെ സമീപിച്ചാൽ അവളെയും ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.