അധ്യാപകരുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു: ദലിത് വിദ്യാർഥിക്ക് മർദ്ദനം

ജയ്പൂർ: അധ്യാപകരുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ദലിത് വിദ്യാർഥിക്ക് മർദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിൽ ബയാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മർദ്ദനത്തിന് ഇരയായത്.

സ്‌കൂളിലെ ടാങ്കിൽ വെള്ളമില്ലാത്തതിനാൽ അധ്യാപകരുടെ കണ്ടെയ്‌നറിൽ നിന്ന് വെള്ളം കുടിച്ചതിന് ഗംഗാറാം ഗുർജർ എന്ന അധ്യാപകൻ കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

അധ്യാപകൻ വെള്ളം കുടിച്ച കുട്ടികളുടെയെല്ലാം ജാതി ചോദിക്കുകയും മറുപടികേട്ട ശേഷം തന്നെ തല്ലുകയായിരുന്നുവെന്നും കുട്ടി പറയുന്നു. കുട്ടിയുടെ ശരീരത്തിൽ ചതവുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞയുടൻ കുട്ടിയുടെ വീട്ടുകാർ സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതെകുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ റംലഖൻ ഖത്താന പറഞ്ഞു. ഗംഗാറാമിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Dalit Student Allegedly Thrashed For Drinking Water From Teachers' Camper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.