ബംഗളൂരു: പുലർച്ച മൂന്നു മുതൽ രാത്രി പത്തുവരെ എല്ലുമുറിയെ പണിയെടുക്കണം, കൂലി ചോദി ച്ചാൽ കമ്പികൊണ്ടും മരക്കഷണംകൊണ്ടും കൊടിയ മർദനം, തലചായ്ക്കാനും പ്രാഥമിക കൃത്യങ്ങ ൾ നടത്താനുമായി ഉള്ളത് ഒാല കൂര. കർണാടകയിലെ ഹാസനിലെ ഫാമിൽ ബന്ദികളാക്കപ്പെട്ട് അടി മവേലക്ക് വിധേയരായ ദലിത്-ആദിവാസികൾ ഉൾപ്പെട്ട 52പേർ അനുഭവിച്ച കൊടിയപീഡനങ്ങളാണിത്. രാത്രിയിൽ ഷെഡ്ഡിനുള്ളിൽ പൂട്ടിയിടുന്ന ഇവർ അതിനുള്ളിൽ സ്ഥാപിച്ച പൈപ്പിലൂടെയാണ് പ്രാഥമിക കൃത്യങ്ങൾ നടത്തിയിരുന്നത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കും വിധമുള്ള പ്രാകൃതമായ അടിമവേല ഈ നൂറ്റാണ്ടിലും രാജ്യത്ത് നടക്കുന്നുണ്ടെന്നതിെൻറ നേർസാക്ഷ്യമാണ് ഹാസനിലെ സംഭവം. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളിൽ ഏറ്റവും പുതിയതാണ് ഇത്.
അടിമതൊഴിലാളികളായി മർദനമേറ്റുവാങ്ങി വർഷങ്ങളായി ഹാസനിലെ സാവൻകമഹള്ളി ഗ്രാമത്തിലെ ഫാമിനുള്ളിലെ ഇടുങ്ങിയ കൂരയിൽ തിങ്ങിഞെരുങ്ങി കഴിഞ്ഞ 52 പേരെ ഞായറാഴ്ചയാണ് ഹാസൻ എസ്.പി ഡോ. എ.എൻ. പ്രകാശ് ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് മോചിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരായിരുന്നു ദുരിതമനുഭവിച്ചിരുന്നത്. തൊഴിലാളികൾ കഴിഞ്ഞ ഷെഡ്ഡിെൻറ മേൽനോട്ടക്കാരനായ മുനേശ, ഫാം ഉടമ കൃഷ്ണ ഗൗഡ, ഇടനിലക്കാരായ ബസവരാജ, പ്രദീപ്, നാഗരാജ എന്നിവരെ അറസ്റ്റ് ചെയ്തു. സാമൂഹ്യ ക്ഷേമ വകുപ്പിെൻറ അഭയ കേന്ദ്രത്തിലാണ് 52പേരും കഴിയുന്നത്. ഇവരിൽ 24പേർ പട്ടികവർഗ, പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്. മറ്റുള്ളവർ ദലിത് വിഭാഗക്കാരാണ്. കർണാടകയിലെ റായ്ച്ചൂർ, ചിക്കമഗളൂരു, തുമകൂരു, ചിത്രദുർഗ ജില്ലകളിൽനിന്നുള്ളവരും തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ് അടിമവേല ചെയ്തിരുന്നത്. 600രൂപയിൽ കൂടുതൽ കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് സംഘത്തിൽ ഉൾപ്പെട്ടെ ഒാട്ടോ ഡ്രൈവർമാരായ രണ്ടുപേർ ഇവരെ ഫാമിലെത്തിക്കുന്നത്. ഇത്തരത്തിൽ ഹാസനിലെ മറ്റുസ്ഥലങ്ങളിലും നിരവധിപേർ അടിമവേലക്ക് വിധേയരായിട്ടുണ്ടാകാമെന്നാണ് അധികൃതർ കരുതുന്നത്.
ദിവസം 19മണിക്കൂർ പണിയെടുത്താലും കിട്ടുന്നത് മർദനം മാത്രമായിരുന്നു. ഇവർക്ക് കൂലി നൽകിയിരുന്നില്ല. മര ക്കമ്പുകൊണ്ടും വടികൊണ്ടുമെല്ലാം അടിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പണിയെടുപ്പിച്ചിരുന്നതെന്നും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. രക്ഷപ്പെട്ടവരിൽ ആറു വയസ്സുള്ള രണ്ടു ആൺകുട്ടികളും 62 കാരനുമുണ്ട്. മൂന്നുവർഷമായി ഇവിടെ കുടുങ്ങിയ കൃഷ്ണപ്പ 12 അടി ഉയരത്തിൽ കെട്ടിയ മതിൽ ചാടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രണ്ടാഴ്ച മുമ്പ് മൂന്നുപേർ സമാനമായ രീതിയിൽ രക്ഷപ്പെെട്ടങ്കിലും അവർ പൊലീസിനെ സമീപിച്ചിരുന്നില്ല. റാഗി പാടത്തിലൂടെ രാത്രി രക്ഷപ്പെട്ടോടിയ കൃഷ്ണപ്പ ബന്ധുക്കൾക്കൊപ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് ഫാമിൽ റെയ്ഡ് നടത്തി, അടിമവേലക്ക് വിധേയമായവരെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.