മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കതിരെ പരാതിയുമായ ദലിത് സംഘടനകൾ. വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയെന്നാണ് പരാതി. സ്വഭിമാനി റിപബ്ലിക്കൻ പാർട്ടി, ഭീം ആർമി എന്നി സംഘടനകളാണ് വാങ്കഡെക്കെതിരെ പരാതിയുമായി രംഗത്തുള്ളത്. എൻ.സി.പി നേതാവ് നവാബ് മാലിക് ഉന്നയിച്ച പരാതി തന്നെയാണ് ദലിത് സംഘടനകളും ഉന്നയിച്ചിരിക്കുന്നത്.
സമീർ വാങ്കഡെയുടെ മതത്തെ കുറിച്ചല്ല എന്‍റെ പരാതി. കൃത്രിമം നടത്തി സമീർ വാങ്കഡെ ജോലി നേടിയതിനെ കുറിച്ചാണ് താൻ ആക്ഷേപം ഉന്നയിക്കുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പറഞ്ഞിരുന്നു. വാങ്കഡെയുടെ ജനനസർട്ടിഫിക്കറ്റിൽ മതം മുസ്ലിം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത് സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന് നവാബ് മാലിക്കിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.