സഹോദരി നൽകിയ പീഡനപരാതി പിൻവലിക്കാൻ തയാറായില്ല; മധ്യപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ സാത്ന ജില്ലയിൽ ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. സഹോദരി നൽകിയ പീഡന പരാതി പിൻവലിക്കണമെന്ന ആവശ്യം നിരാകരിച്ചതിനാണ് കൊലപാതകം.

18കാരനായ നിതിൻ അഹിർവാറാണ് കൊലപ്പെട്ടത്. കേസിലെ പ്രതിയായ വിക്രം സിങ് താക്കൂർ അഹിർവാറിന്റെ വീട് ആദ്യം തകർക്കുകയും പിന്നീട് ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ മാതാവ് തടയാനെത്തിയപ്പോൾ അവരെ നഗ്നയാക്കിയെന്നും ആരോപണമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

യുവാവിന്റെ ​സഹോദരിയുടെ മൊഴി പ്രകാരം കോമൽ സിങ്, വിക്രം സിങ്, ആസാദ് സിങ് എന്നിവർ വീട്ടിലേക്ക് എത്തുകയും താൻ നൽകിയ പീഡനപരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയാറാകാതിരുന്നതോടെ വീട് അടിച്ചു തകർത്തു. തുടർന്ന് ഗ്രാമത്തിലെ ബസ്​ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സഹോദരനെ മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ തന്റെ മാതാവിനെ നഗ്നയാക്കിയെന്നും പെൺകുട്ടി പറഞ്ഞു.

Tags:    
News Summary - Dalit man beaten to death, mother stripped in Madhya Pradesh’s Satna, 8 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.