ദാദ്ര, നാഗർഹവേലി എം.പി മോഹൻഭായ്​ ദൽകർ മരിച്ചനിലയിൽ; ആത്മഹത്യയെന്ന്​ സംശയം

മുംബൈ: ദാദ്ര, നഗർ ഹവേലി എംപി മോഹൻഭായ് ദൽകറെ തെക്കൻ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തുവെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. മറൈൻ ഡ്രൈവിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ദൽകറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്​ അയച്ചു. ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്​.


'ദാദ്ര, നാഗർഹവേലി എം.പി മോഹൻഭായ്​ ദൽകർ മരിച്ച സംഭവം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന്'​ ദാദ്ര, നഗർ ഹവേലി പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റ്​ ഫത്തേസിങ് ചൗഹാൻ ട്വിറ്ററിൽ പറഞ്ഞു. ഭാരതീയ നവശക്തി പാർട്ടിയിൽ അംഗമായ മോഹൻഭായ് ദൽകർ 2019ൽ ഏഴാം തവണയാണ്​ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്​. സിൽവാസയിൽ ജനിച്ച ദെൽകർ കർഷകനായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ട്വീറ്റ് 2020 ഒക്ടോബർ 22നായിരുന്നു. ദൽകർ പാർലമെന്‍റിന്‍റെ സ്​ഥിരംസമിതികളിലും അംഗമായിരുന്നിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.