നോട്ട് നിരോധനം അഴിമതിയുടെ പുതിയ വാതിലുകൾ തുറന്നുവെന്ന് ഒാസ്ട്രിയൻ സാമ്പത്തികവിദഗ്ധൻ
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ അഴിമതി തുടച്ചുനീക്കാൻ പര്യാപ്തമായിരുന്നില്ലെന്ന് ഒാസ്ട്രിയൻ സാമ്പത്തിക വിദഗ്ധൻ ഹീൻസ് ഡി കൂർസ് അഭിപ്രായപ്പെട്ടു. അസാധ്യമായ കാര്യം നടപ്പാക്കാനാണ് നോട്ട് നിരോധത്തിലൂടെ ശ്രമിച്ചത്. സർക്കാറിെൻറ നീക്കം അഴിമതിക്ക് പുതിയ വാതിലുകൾ തുറന്നു നൽകിയിരിക്കുകയാണെന്നും പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കൽ സമ്പദ്വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരുമെന്ന് താൻ വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച നോട്ടിെൻറ രണ്ടിരട്ടിയോ നാലിരട്ടിയോ മൂല്യമുള്ള നോട്ട് സമ്പദ്വ്യവസ്ഥയിൽ കൊണ്ടുവരുന്നതിനെ നോട്ട് അസാധുവാക്കൽ എന്ന് വിളിക്കാനാകില്ല.
അഴിമതിയെ നേരിടാനുള്ള നീക്കം പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും ഇത് നോട്ടുകൾ വിലക്കുന്നതിലൂടെ നേടാനാകുമെന്ന് വിശ്വസിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ തിരികെക്കൊണ്ടുവന്ന നോട്ടുകൾ എണ്ണിയെടുത്തെങ്കിലും അത് വ്യാജമാണോ എന്നറിയാനുള്ള സൂക്ഷ്മപരിശോധന നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒാസ്ട്രിയയിലെ ഗ്രാസ് യൂനിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസറാണ് ഇേദ്ദഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.