Posted On
date_range Updated On
date_range നക്സല്‍ മേഖലയില്‍ സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോകളും
റാഞ്ചി: ഝാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ നീക്കത്തിന് ഇതാദ്യമായി സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോ സംഘത്തെ വിന്യസിച്ചു. 232 ബറ്റാലിയന്‍െറ ഭാഗമായുള്ള 135 വനിതാ കമാന്‍ഡോകള്‍ നക്സലുകള്‍ക്കെതിരായ ഓപറേഷനില്‍ പങ്കെടുക്കുമെന്ന് സി.ആര്‍.പി.എഫ് ഐ.ജി സഞ്ജയ് എ. ലത്കാര്‍ അറിയിച്ചു.
റാഞ്ചിക്കടുത്ത് ഖൂണ്ടി വനമേഖലയിലും മറ്റും നക്സലുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന പൊലീസ് സംഘത്തില്‍ ഇവരുണ്ടാകും. നക്സലുകള്‍ ഉയര്‍ത്തുന്ന ഏതുതരം വെല്ലുവിളികളും നേരിടാനുള്ള പരിശീലനം നേടിയവരാണ് വനിതാ കമാന്‍ഡോകളെന്ന് സി.ആര്‍.പി.എഫ് കമാന്‍ഡന്‍റ് നീരജ് പാണ്ഡെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.