വെള്ളക്കെട്ടിലൂടെ ജവാ​ൻെറ മൃതദേഹം കിലോമീറ്ററോളം ചുമന്ന്​ സി.ആർ.പി.എഫ്​ ഉദ്യോഗസ്ഥർ -വിഡിയോ

സുക്​മ: പുഴയിലെ ജലനിരപ്പ് ഉയർന്നുണ്ടായ വെള്ളക്കെട്ടിൽ ആംബുലൻസ്​ കുടുങ്ങിയതോടെ അന്തരിച്ച ജവാ​​െൻറ മൃതദേഹവും ചുമന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ​. ഛത്തീസ്​ഗഢിലെ സുക്​മ ജില്ലാ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച ഡിസ്​ട്രിക്​റ്റ്​ റിസർവ്​ ഗാർഡ്​ ജവാ​െൻറ മൃതദേഹമാണ്​ കിലോമീറ്ററുകളോളം ചുമന്ന്​ ഭേജി ഗ്രാമത്തിലെത്തിച്ചത്​. വെള്ളക്കെട്ടിലൂടെ സി.ആർ.പി.എഫ്​ ജവാൻമാർ ശവപ്പെട്ടിയും ചുമന്ന്​ നീങ്ങുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയാണ്​.


ഇൻജരാം നദിയി​െല ​ജലനിരപ്പുയർന്നതുമൂലം റോഡ്​ വെള്ളത്തിനടിയിലാവുകയായിരുന്നു. ​മൃതദേഹവുമായെത്തിയ ആംബുലൻസ്​ കുടുങ്ങിയതോടെ സഹായത്തിന്​ സി.ആർ.പി.എഫ്​ 219 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഹായത്തിനെത്തി. സി.ആർ.പി.എഫ്​ 219 ബറ്റാലിയൻ സെക്കൻറ്​ കാമാൻഡൻറ്​ മോഹൻ മിഷത്തി​െൻറ നേതൃത്തിലുള്ള എട്ടംഗ സംഘം മു​ട്ടോളം വെള്ളമുള്ള റോഡിലൂടെ മൃതദേഹവും ചുമന്ന്​ നടക്കുകയായിരുന്നു.

സി.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനും മൃതദേഹം ആദരവോടെ എത്തിച്ചതിനും മരിച്ചയാളുടെ കുടുംബം നന്ദി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.