Posted On
date_range Updated On
date_range അനന്ത്നാഗിൽ തീവ്രവാദികളും സേനയും തമ്മിൽ വെടിവെപ്പ്; ഒരു ജവാന് പരിക്ക്
ജമ്മു: ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്. ഒരു സി.ആർ.പി.എഫ്. ജ വാന് പരിക്കേറ്റു. അനന്ത് നാഗ് പൊലീസ് സീനിയർ സൂപ്രണ്ടന്‍റ് സന്ദീപ് ചൗധരിയാണ് ഇക്കാര്യമറിയിച്ചത്.
വൈകീട്ട് അഞ്ചരയോടെ ബിജ് ബേഹരയിലെ ഗോരിവാൻ ചൗക്കിലാണ് വെടിവെപ്പ് നടന്നത്. സി.ആർ.പി.എഫ്. സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതേതുടർന്ന് സി.ആർ.പി.എഫ് ശക്തമായി തിരിച്ചടിച്ചു. വെടിയുണ്ട തറച്ചാണ് ജവാന് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കേരൻ സെക്ടറിലെ നിയന്ത്രണരേഖയിൽ അതിർത്തിരക്ഷാസേന നടത്തിയ വെടിവെപ്പിൽ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. പ്രത്യേക സേനാ വിഭാഗത്തിലെ അഞ്ചു പേർ വീരമൃത്യു വരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.