Posted On
date_range Updated On
date_range സി.ആർ.പി.എഫ് ജവാൻ സഹപ്രവർത്തകനെ കൊന്നശേഷം സ്വയം നിറയൊഴിച്ചു
ചത്ര: സി.ആർ.പി.എഫ് ജവാൻ സഹപ്രവർത്തകനെ കൊന്നതിന് ശേഷം സ്വയം വെടിവച്ചു. ജാർഖണ്ഡിലെ ചത്ര ജില്ലാ ആസ്ഥാനത്ത് നിന്ന് 17 കിലോമീറ്റർ അകലെ ഐ.ടി.ഐ കോളജ് ഓഫ് സിമാരിയ പൊലീസ് സ്റ്റേഷൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന കോവിഡ് ഐസ്വലേഷൻ കെട്ടിടത്തിലാണ് സംഭവം.
രാജസ്ഥാൻ സ്വദേശി കലുറാം ഗുർജാർ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ തടയാൻ ശ്രമിച്ച ഹരിയാന സ്വദേശി രവീന്ദ്ര കുമാർ (40) ആണ് വെടിയേറ്റു മരിച്ചത്. സംഭവ സമയത്ത് ഇരുവരും മുറിയിൽ തനിച്ചായിരുന്നു.
രണ്ടു ജവാന്മാരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ജവാൻമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരികയാണെന്നും ചത്ര എസ്.പി റിസാബ് ഝാ പറഞ്ഞു.
എസ്.പി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും 190 സി.ആർ.പി.എഫ് ബറ്റാലിയൻ കമാൻഡന്‍റ് പവൻ കുമാറും സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.