റാബ്​റി ദേവിയുടെ വീട്ടിൽ സി.ആർ.പി.എഫ്​ ജവാൻ ആത്​മഹത്യ ചെയ്​തു

പട്​ന: ലാലു പ്രസാദ്​ യാദവിൻെറ ഭാര്യ റാബ്​റി ദേവിയുടെ വീട്ടിൽ സി.ആർ.പി.എഫ്​ ജവാൻ സ്വയം വെടിവെച്ച്​ മരിച്ചു. സർവീ സ്​ റൈഫിൾ ഉപയോഗിച്ചാണ്​ ഇയാൾ ആത്​മഹത്യ ചെയ്​തത്​. വെള്ളിയാഴ്​ച വൈകീട്ടായിരുന്നു സംഭവം.

ഗിരിയപ്പ എന്നയാളാണ്​ ആത്​മഹത്യ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. ഇയാളുടെ മൃതദേഹം പോസ്​റ്റ്​മാർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ വ്യക്​തമാക്കി.

അതേസമയം, സംഭവം നടക്കു​േമ്പാൾ റാബ്​റി ദേവിയും അവരുടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടോ എന്ന്​ വ്യക്​തമല്ല. പട്​ന നഗരത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്​ സമീപമാണ്​ റാബ്​റിദേവിയുടെ വസതി.

Tags:    
News Summary - CRPF jawan commits suicide at Rabri Devi's residence-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.