തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പോകുന്നത്​ തടഞ്ഞു; ഭാര്യയെ സി.ആർ.പി.എഫ്​ ജവാൻ കൊന്നു

ന്യൂഡൽഹി: ഛത്തിസ്​ഗഢിൽ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പോകുന്നത്​ തടഞ്ഞ ഭാര്യയെ സി.ആർ.പി.എഫ്​ ജവാൻ കഴുത്തു ഞെര ിച്ചുകൊന്നു. സി.ആർ.പി.എഫ്​ കോബ്ര ബറ്റാലിയൻ കോൺസ്​റ്റബിൾ ഗുരുവീർ സിങ്ങാണ്​ ഭാര്യയെ കൊലപ്പെടുത്തിയത്​. മാർ ച്ച്​ 16 നാണ്​ സംഭവം നടന്നത്​.

ഛത്തിസ്​ഗഢിലെ ജഗ്​ദൽപുർ മേഖലയിലാണ്​ ഗുരുവീർ സിങ്ങിനെ തെരഞ്ഞെടുപ്പ്​​ ജോലിക്കായി നിയോഗിച്ചിരുന്നത്​. മാവോയിസ്​റ്റ്​ സ്വാധീന പ്രദേശമായ ബസ്​തറിലാണ്​ ഈ സ്ഥലമെന്നതിനാൽ ജോലിയിൽ വിട്ടുനിൽക്കണമെന്ന്​ ഭാര്യ അനുപ്രിയ ഗൗതം വാശിപിടിക്കുകയായിരുന്നു.

ബൈജാപുർ ജില്ലയിലാണ്​ ഡ്യൂട്ടിചെയ്യുന്നതെന്ന്​ അറിയിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടർന്ന്​ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടാവുകയും ഗുരുവീർ ഭാര്യയെ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തുകയുമായിരുന്നു. അനുപ്രിയയുടേത്​ ആത്മഹത്യയാണെന്നാണ്​ ഇയാൾ പൊലീസിനെ അറിയിച്ചത്​. എന്നാൽ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നതോടെ കൊലപാതകമാണെന്ന്​ പൊലീസിന്​ സംശയം തോന്നുകയും ഗുരുവീറിനെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Tags:    
News Summary - CRPF Constable Murders Wife for Trying to Stop Him from Going on Election Duty- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.