ഇന്ദോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ വിജയത്തോടുബന്ധിച്ച് മധ്യപ്രദേശിലെ മൗ നഗരത്തിൽ നടത്തിയ ഘോഷയാത്രക്കുനേരെ കല്ലേറ്. ഇത് സംഘർഷത്തിൽ കലാശിച്ചു. 13 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് കാറുകളും നിരവധി ബൈക്കുകളും അക്രമികൾ തീവെച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇന്ദോർ ജില്ല കലക്ടർ ആശിഷ് സിങ് പറഞ്ഞു. സി.സി.ടി.വി, മൊബൈൽ ഫോൺ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിജയാഘോഷ റാലി മസ്ജിദിന് സമീപത്തെത്തിയപ്പോൾ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.