ആഡംബരം ചോദ്യംചെയ്തയാളുടെ ജോലി തെറിപ്പിച്ച സി.പി.എം എം.പി മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: ആഡംബരജീവിതം ചോദ്യംചെയ്തയാളുടെ ജോലി തെറിപ്പിച്ച ബംഗാളില്‍നിന്നുള്ള സി.പി.എമ്മിന്‍െറ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജി  മാപ്പുപറഞ്ഞു. ബംഗാള്‍ ഘടകത്തിനു മുമ്പാകെയാണ് സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ യുവനേതാവ് മാപ്പുപറഞ്ഞത്. സംഭവത്തില്‍ എം.പിയെ പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്തിരുന്നു.

കീശയില്‍ വിലയേറിയ മോണ്ട് ബ്ളാങ്ക് പേന കുത്തിയും കൈയില്‍ ആപ്പിള്‍ വാച്ച് ധരിച്ചും നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഋതബ്രത ബാനര്‍ജിക്കു വിനയായത്. മോണ്ട്  ബ്ളാങ്ക് പേന തനിക്ക് 2014ല്‍ ആദ്യമായി രാജ്യസഭയിലത്തെിയപ്പോള്‍ മുതിര്‍ന്ന രാജ്യസഭാംഗമായ നജ്മ ഹിബത്തുല്ല സമ്മാനിച്ചതാണെന്നും ആപ്പിള്‍ വാച്ച് പാര്‍ലമെന്‍ററി സമിതിയില്‍ അംഗമായതിന്‍െറ ഭാഗമായി ലഭിച്ചതാണെന്നും ബംഗാള്‍ ഘടകത്തിനു നല്‍കിയ വിശദീകരണത്തില്‍ എം.പി വ്യക്തമാക്കി.

സംഭവം വിവാദമായതില്‍ താന്‍ പരസ്യമായി മാപ്പുപറയുന്നതായും ഋതബ്രത സംസ്ഥാന കമ്മിറ്റിയില്‍ അറിയിച്ചു. ആഡംബരഭ്രമത്തെ ചോദ്യംചെയ്തതിന് തന്‍െറ ജോലി എം.പി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുമിത് താലൂക്ദര്‍ എന്ന യുവാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രക്ക് പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചയായി. കമ്പനിയുടെ എച്ച്.ആര്‍ വിഭാഗത്തിന് സ്വന്തം ലെറ്റര്‍ഹെഡില്‍ ഋതബ്രത എഴുതിയ കത്ത് പുറത്തുവന്നതോടെ എം.പിയും പാര്‍ട്ടിയും വെട്ടിലാവുകയായിരുന്നു.

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.