ബർധാമൻ: മൂന്നര ദശകത്തോളം നീണ്ട ഭരണത്തിൽനിന്ന് തെറിച്ചതോടെ പ്രാദേശിക യൂനിറ്റിെൻറ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പാർട്ടി ഒാഫിസ് കെട്ടിടം വാടകക്ക് നൽകി പശ്ചിമ ബംഗാൾ സി.പി.എം. പർഭ ബർധാമൻ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ മൂന്ന് മുറികളും രണ്ട് യോഗഹാളുകളും ബാത്ത്റൂമും അടുക്കളയും അടങ്ങിയ മൂന്നുനില കെട്ടിടമാണ് വാടകക്ക് കൊടുത്തത്.
1999 േമയ് ഒന്നിനാണ് റാബിൻ സെൻ ഭവൻ എന്ന പേരിലുള്ള ഇൗ കെട്ടിടം ഉദ്ഘാടനം ചെയ്തത്. മാസം 15,000 രൂപ കിട്ടുമെന്നതിനാൽ തങ്ങൾ ഇത് വാടകക്ക് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്മിറ്റി സെക്രട്ടറി നാരായൺ ചന്ദ്ര പറഞ്ഞു. ഒാഫിസിെൻറ വൈദ്യുതി ബില്ലും മുഴുസമയ പ്രവർത്തകർക്കുള്ള ശമ്പളവും കൊടുക്കാനാവാത്ത സ്ഥിതിയിലാണ് തീരുമാനം. തൃണമൂൽ അധികാരത്തിൽ വരുംമുമ്പ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ബർധാമൻ. നിലവിൽ ഇവിടെ തൃണമൂലിന് 15 എം.എൽ.എമാരുണ്ടെങ്കിൽ ഒരു എം.എൽ.എ മാത്രമാണ് സി.പി.എമ്മിനുള്ളത്.
വാടകക്ക് നൽകാനുള്ള തീരുമാനം കമ്മിറ്റിയിലെ 422 അംഗങ്ങളും ഒറ്റക്കെട്ടായി എടുത്തതാണെന്നും 18 വർഷം മുമ്പ് ഇൗ കെട്ടിടത്തിെൻറ നിർമാണത്തിനായി ഫണ്ട് സമാഹരിച്ചവരെല്ലാം ഇതിനെ പിന്തുണച്ചുവെന്നും സെക്രട്ടറി പറഞ്ഞു. പാർട്ടി ഒാഫിസ് ഇനി പഠനപരിശീലന കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുക. ഒാഫിസ് ഇല്ലാതായതോടെ ഗുസ്കാരയിലെ സോണൽ കമ്മിറ്റി ഒാഫിസിൽ ആയിരിക്കും പ്രദേശിക കമ്മിറ്റിയുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.