Posted On
date_range Updated On
date_range ഇത് ഭീരുക്കളുടെ സർക്കാർ; പൊലീസ് അതിക്രമത്തിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മിലിയ്യ സർവകലാശാല വിദ്യാർഥികളെ ക്രൂരമായി നേരിട്ട ഡൽഹി പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭീരുക്കളുടെ സർക്കാറാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
സർവകലാശാലയിൽ പ്രവേശിച്ച് വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു പൊലീസ്. ജനങ്ങൾ പറയുന്നത് എന്തെന്ന് കേൾക്കാൻ തയാറാവേണ്ട സമയത്ത് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ് ബി.ജെ.പി സർക്കാർ. ഇത് ഭീരുക്കളുടെ സർക്കാറാണ് -പ്രിയങ്ക പറഞ്ഞു.
ഇത് നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണ്. യുവാക്കളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസിന് കഴിയില്ല. ജനങ്ങളുടെ ശബ്ദത്തെ സർക്കാർ ഭയപ്പെടുകയാണ്. ഏകാധിപതിയെ പോലെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.