ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക് സമീപമുള്ള കടയിൽ പശുമാംസം വിറ്റുവെന്ന് ആരോപിച്ച് ആക്രമണം. സർവകലാശാലയുടെ നോർത്ത് കാമ്പസിന് സമീപം 'നോർത്ത് ഈസ്റ്റ് സ്റ്റോർ' എന്ന് പേരുള്ള കടയുടെ ഉടമ 44 കാരനായ ചമൻകുമാറിനെയാണ് 28ന് രാത്രി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ചമൻകുമാർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
കടയിൽ നിന്ന് ഇറച്ചി വാങ്ങിയ 15കാരനായ ഭീഷാം സിങ് അത് പശുമാംസമാണെന്ന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. രാജ്യദ്രോഹികളെ വെടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ചമൻകുമാറിനെ അക്രമികൾ ആക്രമിച്ചത്.
ചമൻകുമാറിന്‍റെ ആക്രമിക്കുന്നത് ചോദ്യം ചെയ്തവരെയും അക്രമികൾ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. 'മതം ചോദിക്കൂ, മാംസം കഴിക്കുന്നവരാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമണം.
പരാതിയെ തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. മാംസം ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.