'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്'; അറസ്റ്റിലായ യുവാക്കളുമായി നഗരം ചുറ്റി മധ്യപ്രദേശ് പൊലീസ് -VIDEO

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പശുവിനെ കശാപ്പ് ചെയ്യാൻ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് 'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്' എന്ന് വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തി പൊലീസ്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കംനടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ 'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്' എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തുകയായിരുന്നു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.


സംഭവത്തെ തുടർന്ന് പൊലീസിനെ ബജ്രംഗ്ദളിന്‍റെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

Tags:    
News Summary - cow is our mother, police is our father MP Police parade with cow slaughter accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.