കോവിഡ് വാക്സിൻ: കിംവദന്തികൾക്ക് ജനങ്ങൾ ചെവി കൊടുക്കരുതെന്ന് കേന്ദ്ര മന്ത്രി ഹർഷ് വർധൻ

ന്യൂഡൽഹി: കോവിഡ് വാക്സിൻ സംബന്ധിച്ച കിംവദന്തികൾക്ക് ജനങ്ങൾ ചെവി കൊടുക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കലാണ് കേന്ദ്ര സർക്കാറിന്‍റെ മുൻഗണന. പോളിയോ രോഗ പ്രതിരോധ സമയത്തും വാക്സിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യം പോളിയോ മുക്തമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ട്രയൽ റൺ നടന്നു. കുത്തിവെപ്പ് ഒഴികെയുള്ള മുഴുവൻ നടപടിക്രമങ്ങളും ട്രയൽ റണിന്‍റെ ഭാഗമായി നടത്തി. മാർഗനിർദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയായോ എന്ന് വിശകലനം ചെയ്യുമെന്നും ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.

'കോ​വി​ഷീ​ൽ​ഡ്'​​ വാ​ക്​​സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​​ വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന കേ​ന്ദ്ര മ​രു​​ന്ന്​ നി​ല​വാ​ര നി​യ​ന്ത്ര​ണ സ്​​ഥാ​പ​നം (സെ​ൻ​ട്ര​ൽ ഡ്ര​ഗ്​​സ്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ശി​പാ​ർ​ശ ചെ​യ്​​ത​ിരുന്നു. അ​ടു​ത്താ​ഴ്​​ച ത​ന്നെ രാ​ജ്യ​ത്ത്​ വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങി​യേ​ക്കും. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​താ​ണ്​ സ​മി​തി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

ഇ​ന്ത്യ​യി​ൽ പു​ണെ ആ​സ്ഥാ​ന​മാ​യു​ള്ള സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ന്ത്യ​യാ​ണ്​​ കോ​വി​ഷീ​ൽ​ഡ് വാ​ക്​​സിൽ​ നി​ർ​മി​ക്കു​ന്ന​ത്​. അ​ഞ്ചു​കോ​ടി ഡോ​സ് വാ​ക്​​സി​ൻ ഇ​തി​ന​കം സം​ഭ​രി​ച്ചു ​ക​ഴി​ഞ്ഞ​താ​യി സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ർ പൂ​ന​വാ​ല ക​ഴി​ഞ്ഞ​ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദ്​ ആ​സ്​​ഥാ​ന​മാ​യ ഭാ​ര​ത്​ ബ​യോ​ടെ​ക്, ​ഇ​ന്ത്യ​ൻ ​കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചു​മാ​യി (ഐ.​സി.​എം.​ആ​ർ) ചേ​ർ​ന്ന്​ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്​​സി​നും രാ​ജ്യം ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും.

Tags:    
News Summary - covid vaccine: Union Health Minister Harsh Vardhan appeal to people not to pay heed to rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.