ഇന്ത്യയിൽ 26,496 പേർക്ക്​ കോവിഡ്​; മരണം 824

ന്യൂഡൽഹി: ലോക്​ഡൗണിൽ ഇളവുവരുത്താനൊരുങ്ങുന്നതിനിടെ, ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 26,496 ആയി. മരണനിരക്ക്​ 824ഉം. രാജ്യത്ത് 24 മണിക്കൂറിനിടെ 1990 പേർക്കാണ്​ രോഗം കണ്ടെത്തിയത്​. 49 പേരാണ്​ മരിച്ചത്​.

ഗുജറാത്തിലും മഹാരാഷ്​ട്രയിലുമാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണം. ഗുജറാത്തിലെ അഹ്​മദാബാദിലാണ്​ കൂടുതൽ പേർക്ക്​ കോവിഡുള്ളത്​. ഡൽഹി, മധ്യപ്രദേശ്​, തെലങ്കാന എന്നീ സംസ്​ഥാനങ്ങളും രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലാണ്​.

ഒഡിഷയിൽ 103 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ​ഒരു മരണം മാത്രമാണിവിടെ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - covid updates india -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.