സുപ്രീംകോടതി ജഡ്​ജി​യുടെ വസതിയിലെ ജീവനക്കാർ​ക്ക്​ കോവിഡ്​

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ എം.ആർ. ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​​ നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ്​ നടക്കുന്നതിനിടെ ഷാ തന്നെയാണ്​ വീട്ടിലെ എല്ലാ ജീവനക്കാർക്കും കോവിഡ്​ പോസിറ്റിവ്​ ആയ വിവരം പങ്കുവെച്ചത്​. തുടർന്ന്​ ഉച്ച രണ്ടുമണിയോടെ കോടതി പിരിഞ്ഞു. ഏതാനും ദിവസം മുമ്പ്​ ​സുപ്രീംകോടതിയിലെ നാൽപതോളം ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  

Tags:    
News Summary - Covid to the staff of the residence of the Supreme Court Judge mr shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.