കോവിഡ്​ രണ്ടാം തരംഗം ജൂലൈയിൽ അവസാനിക്കും; മൂന്നാം തരംഗം ആറ്​ മാസത്തിന്​ ശേഷം

ന്യൂഡൽഹി: ജൂലൈയോടെ കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന്​ പഠനം. മൂന്നാം തരംഗം ആറ്​ മുതൽ എട്ട്​ മാസത്തിനുള്ളിലുണ്ടാവും. ശാസ്​ത്ര മന്ത്രാലയത്തിന്​ കീഴിൽ മൂന്നംഗ സമിതിയാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​.

മെയ്​ അവസാനത്തോടെ  പ്രതിദിനം 1.5 ലക്ഷം രോഗികൾ രാജ്യത്തുണ്ടാവും. ജൂലൈയോടെ ഇത്​ 20,000 രോഗികളായി കുറയും. മഹാരാഷ്​ട്ര, ഉത്തർപ്രദേശ്​, കർണാടക, മധ്യപ്രദേശ്​, ജാർഖണ്ഡ്​, രാജസ്ഥാൻ, കേരളം , സിക്കിം, ഉത്തരാഖണ്ഡ്​, ഗുജറാത്ത്​, ഹരിയാന, ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ്​ രോഗവ്യാപനം തീവ്രതയിലെത്തിയെന്ന്​ ഐ.ഐ.ടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു.

അതേസമയം, തമിഴ്​നാട്​,പുതുച്ചേരി,അസം മേഘാലയ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ്​ അവസാനത്തോടെ രോഗബാധ തീവ്രതയിലെത്തും. വാക്സിൻ കൂടുതൽ​ പേർക്ക്​ നൽകിയാൽ കോവിഡ്​ മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നും പഠനത്തിൽ പറയുന്നു.

Tags:    
News Summary - Covid second wave to end in July, third wave after 6 months: Govt panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.